✍️ ഗിരീഷ് കാരക്കുറ്റി.
കാരക്കുറ്റിയിലെ മുത്തശ്ശി മാവിൻ തണലിൽ നിങ്ങളെ മാടി വിളിക്കുന്ന യുവധാര ഗ്രന്ഥശാലയിലേക്ക് മാധ്യമം പ്രൊഡക്ഷൻ സൂപ്പർവൈസർ പി. സാലിഹ് കാരന്തൂർ പുസ്തകങ്ങൾ സംഭാവന നൽകി.
പിറക്കാനിരിക്കുന്ന സൃഷ്ടിയുടെ കൂടിയാലോചനക്ക് വേണ്ടി സന്ദർശിച്ചപ്പോൾ സ്നേഹ സൽക്കാരത്തിനിടയിൽ പുസ്തകങ്ങളെന്റെ ദൃഷ്ടിയിൽ പെട്ടപ്പോൾ, മോഹിച്ചു വെറുതെ ഒന്ന് ചോദിച്ചു പോയി, ഉടനെത്തന്നെ ഒരു കെട്ട് പുസ്തകങ്ങൾ എടുത്ത് ഞങ്ങളെ ഏൽപ്പിച്ചു.
വിലപിടിപ്പുള്ളതും കാലിക പ്രസക്തിയുള്ളതുമായ ഒരു കെട്ട് പുസ്തകങ്ങളിനി ഞങ്ങളുടെ അക്ഷരപുരയിൽ കരിന്തിരി കത്താതെ പ്രകാശിച്ചു കൊണ്ടേയിരിക്കും. പ്രിയ സുഹൃത്ത് സാലിഹിന് സ്നേഹാഭിവാദ്യങ്ങൾ.
യുവധാര ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി മാധ്യമം പ്രൊഡക്ഷൻ സൂപ്പർവൈസർ സാലിഹ് പി കാരന്തൂരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
അഡ്വക്കേറ്റ് ഉമ്മർ പുതിയോട്ടിൽ, റസാക്ക് കൊടിയത്തൂർ, യുവധാര ഗ്രന്ഥശാല രക്ഷാധികാരി ഇർഷാദ് എ.എം, യഹിയ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR