കൊടിയത്തൂർ: ഏഴാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്രയയപ്പിനോടനുബന്ധിച്ച് കൊടിയത്തൂർ ജി എം യുപി സ്കൂളിൽ നടന്ന ഇഫ്താർ സംഗമം ശ്രദ്ധേ യമായി. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് റഷീദ് കുയ്യിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഇഫ്താർ സന്ദേശം നൽകി.
ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം, എസ് എം സി ചെയർമാൻ നൗഫൽ പുതുക്കുടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി ടി അബ്ദുറ ഹിമാൻ,അധ്യാപകരായ എം കെ ഷക്കീല, ഫൈസൽ പാറക്കൽ, വി അഞ്ജുഷ, അനുഷാറാണി, സുലൈഖ വലപ്ര, കെ പി നഷീദ, മുഹമ്മദ് നജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു.
എം സതീഷ് കുമാർ, വി സജിത്ത്, ഹമീദ് ചൂലൂർ, എം അബ്ദുൽ കരീം,എം പി ജെസീദ, സ്വപ്ന മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
EDUCATION