പന്നിക്കോട്: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2023-24, 2024-25 വാർഷിക പദ്ധതികളിൽൽ ഉൾപ്പെടുത്തി ഏഴാം വാർഡിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
തെഞ്ചീരിപറമ്പ്- അംഗൻവാടി റോഡ്, മുത്തോട് - പൂഴിമല റോഡ്, തെഞ്ചീരിപറമ്പ് - പൈപ്പ്ലൈൻ റോഡ് എന്നിവയാണ് പ്രവൃത്തി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
റോഡുകൾ യാഥാർത്ഥ്യമായതോടെ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിനും അറുതിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR