Trending

ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.



വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂര്‍: മാനവരാശി സഹസ്രാബ്ദങ്ങളായി നേടിയെടുത്ത മൂല്യങ്ങളെ നിമിഷനേരം കൊണ്ട് തകര്‍ത്തെറിയുന്ന ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണമെന്ന് സൗത്ത് കൊടിയത്തൂരില്‍ ചേര്‍ന്ന വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചയാത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലഹരി ഉല്‍പന്നങ്ങളുടെ ലഭ്യത സുഗമമാക്കുന്ന ഭരണകൂടമാണ് ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ പ്രധാന ഉത്തരവാദികളെന്നും യോഗം കുറ്റപ്പെടുത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, എം.വി അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെജി സീനത്ത്, ഹഖീം മാസ്റ്റര്‍, ജ്യോതിബാസു, ഇ.എന്‍ നദീറ, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാലിം ജിറോഡ്, ശ്രീജ മാട്ടുമുറി എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli