കൊടിയത്തൂർ: ലഹരിക്കും സാമൂഹിക തിന്മക്കുമെതിരെ സൗത്ത് കൊടിയത്തൂർ എം.എസ്.എം സ്റ്റഡി സെൻ്ററിൽ വിദ്യാർത്ഥി സൗഹൃദ വലയം തീർത്തു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും അക്ര മോത്സുകതയ്ക്കുമെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് വിദ്യാർത്ഥി സൗഹൃദ വലയം തീർത്തത്.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. സലഫി സ്കൂൾ പ്രധാനാധ്യാപകൻ കെ.വി അബ്ദുസ്സലാം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നാസിഫ് വളപ്പിൽ, ഷഹാസ് ചാലൂളി, അനു സംസാരിച്ചു.
Tags:
KODIYATHUR