സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവന്റെ വില.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഇത്തവണ നിരക്കില്‍ മാറ്റംവരുത്തിയേക്കില്ലെന്ന് സൂചന നല്‍കിയതാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യാന്തര ട്രോയ് ഔണ്‍സിന് 3,052 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
വില കുതിച്ചതോടെ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 72,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെയാണിത്.
Tags:
KERALA