Trending

ചെറുവാടി ഫെസ്റ്റ് ആഴ്ച്ച സമ്മാനം വിതരണം ചെയ്തു.



ചെറുവാടി: ചെറുവാടി ഫെസ്റ്റിനോടനുബന്ധിച്ചുള്ള വ്യാപാര മേളയുടെ ഭാഗമായുള്ള ഈ ആഴ്ച്ചയിലെ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം നൽകി മുൻ പഞ്ചായത്ത് പ്രസിഡണ്ടും കേരള ബാങ്ക് ഡയറക്ടറുമായ ഇ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.വി.എം ഇലക്ട്രിക്കൽൽസ് സ്പോൺസർ ചെയ്ത സമ്മാനം പെടൽ ഫാൻ നറുക്കെടുപ്പ് വിജയിയായ ആയിശക്കുട്ടി കണ്ടങ്ങലിനാണ് നൽകിയത്.

മേളയുടെ ഭാഗമായി M Fly Kids Shope നൽകുന്ന ഈ ആഴ്ച്ചയിലെ സമ്മാനത്തിന് നറുക്കെടുപ്പിലൂടെ വിജയിയായി ഫത്തിമ ആനപ്പാറക്കൽ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ബാവ അശ്റഫ് നാരങ്ങളി, യാറൂൻ ഷെയ്ഖ്, ജമീല തോട്ടക്കുത്ത്, റഹീം എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി. 

കേരള വ്യാപാരി വ്യവസായി ഏകോപന സമതി ചെറുവാടി യൂനിറ്റ് പ്രസിഡണ്ട് കെ.വി അബ്ദുള്ള ചടങ്ങിൽ അദ്ധ്യക്ഷനായി. സെക്രട്ടറി യൂസുഫ് ഇ.എൻ, സ്വാഗതം പറഞ്ഞു. ഫെസ്റ്റ് ചെയർമാൻ പി.സി മുഹമ്മദ് ഡോക്ടേഴ്സ് കെയർ ക്ലിനിക്, ട്രഷറർ നിസാർ എക്കണ്ടി, മുഹമ്മദ് കെ.വി.എം ഇലക്ട്രിക്കൽസ്, നാസർ റിസ ബേക്കറി എന്നിവർ സംസാരിച്ചു. ബഷീർ ഏവൺ കലക്ഷൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബീറ്റ്സ് ഓഫ് മുക്കത്തിൻ്റെ മ്യൂസിക്കൽ കോമഡി ഷോ ലത്തീഫ് കെ.ടി നിയന്ത്രിച്ചു.
Previous Post Next Post
Italian Trulli
Italian Trulli