കൊടിയത്തൂർ: പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ 2012 'പത്ത് കെ' എസ്.എസ്.എൽ.സി ബാച്ച് സംഗമം മുറിഞ്ഞാട് നിന്ന് ബോട്ട് യാത്രയോട് കുടി ഓർമ്മകൾ പങ്ക് വെച്ചു കൊണ്ട് നടന്നു. റാഹില അധ്യക്ഷത വഹിച്ചു. പി.ടി.എം.എച്ച്.എസ്.എസ് അറബിക് അദ്ധ്യാപകൻ ഹബീബ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എം.എച്ച്.എസ്.എസ് മുൻ അറബിക് അദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇന്നത്തെ പത്ര മാധ്യമങ്ങളിൽ ലഹരി ഉപയോഗത്തെ കുറിച്ച് അവർ ചെയ്യുന്നു കാര്യങ്ങൾ പറഞ്ഞു അതിൽ പുതു തലമുറയെ ബോധവൽ കരിക്കാൻ നമ്മൾ ശ്രമിക്കുക, പരസ്പരം സ്നേഹം, ബന്ധങ്ങൾ നിലനിർത്തുക തുടങ്ങി ജബ്ബാർ മാസ്റ്റർ ആശംസ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
ബാച്ചിന്റെ മുൻ സംഗമങ്ങൾ, അതിന്റ പ്രവർത്തനങ്ങൾ എന്നിവയുടെ റിപ്പോർട്ട് ഫാസിൽ ചെറുവാടി അവതരിപ്പിച്ചു. പരിപാടിയിൽ ആഷിക് കാരശ്ശേരി, ഷാഫി, സലിം, ഫക്രുദീൻ റാസി, ഹാഷിർ, ഷിഹാദ്, ജസീല, ഫരീദ, റസീന, റാഹില, സുഹൈല, ജുമ്‌ന തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR