Trending

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതന് സഹായഹസ്തവുമായി എൻഎസ്എസ് വളണ്ടിയർമാർ.



മുണ്ടക്ക ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതനുള്ള ചികിത്സാധന സഹായ വിതരണം എം.കെ രാഘവൻ എംപി നിർവഹിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതനും ഗുരുതര രോഗം ബാധിച്ച് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ച ചൂരൽമല സ്വദേശിയുടെ ചികിത്സ ചെലവിലേക്ക് സാമ്പത്തിക സഹായം നൽകി.

നേരത്തെ സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ തട്ടുകട നടത്തി സമാഹരിച്ച തുകയിൽ നിന്നുമാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. 

ചികിത്സ ധനസഹായ വിതരണ ഉദ്ഘാടനം എം കെ. രാഘവൻ എം.പി നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അധ്യാപകരായ ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ, സഹീർ സി.പി, ടി മൊയ്തീൻ കോയ, കെ.വി നവാസ്, വി.കെ സലിം, വളണ്ടിയർമാരായ സിനാൻ ഹംദാൻ, ആദിൽ സി.കെ, മുഹമ്മദ് ആദിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli