മുക്കം: കേന്ദ്ര അവഗണനക്കെതിരെ പോരാടുക നവ കേരളത്തിനായ് അണിചേരുക എന്ന മുദ്രാവാക്യ മുയർത്തി കോഴിക്കോട് വെച്ച് നടക്കുന്ന കെ.എസ് ടി എ യുടെ 34-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനവും, പൊതു യോഗവും സംഘടിപ്പിച്ചു. മുക്കം എസ് കെ പാർക്കിൽ നടന്ന പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അജീഷ് വി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് ബബിഷ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് പി.പത് മശ്രീ, സബ് ജില്ലാ സെക്രട്ടറി പി.സി മുജീബ് റഹിമാൻ, ഹാഷിദ് കെ.സി, ചന്ദ്രൻ പി എന്നിവർ സംസാരിച്ചു.
Tags:
MUKKAM