കൂളിമാട്: കെ.എം.ജെ കൂളിമാട് യൂണിറ്റ് സംഘടിപ്പിച്ച ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ഖാസിം അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. എ.ജെ.കെ തങ്ങളുടെ അധ്യക്ഷതയിൽ മുർശിദ് സിദ്ദീഖി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി താത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രാർത്ഥനാ സദസ്സിന് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകി. എ അബ്ദുർറഹ്മാൻ സഖാഫി, മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് അലി നിയാസ്, ഇ അബ്ദുല്ലത്തീഫ്, മഠത്തിൽ ഹമീദ്, സയ്യിദ് അഹമ്മദ് കബീർ കൊന്നാര്, കുന്നത്ത് സൽമാൻ തങ്ങൾ, കഴായിക്കൽ ഹമീദ് സംസാരിച്ചു.
Tags:
MAVOOR