കൂളിമാട്: അധ്യയന വർഷ സമാപന ദിനത്തിൽ കൂളിമാട് ടി.ഒ.മദ്രസയിൽ ക്ലോസിംഗ് സെറിമണിയും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
മഹല്ല് ജനറൽ സെക്രട്ടറി കെ. വീരാൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ വി അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ കെ.എ റഫീഖ്, അയ്യൂബ് കൂളിമാട്, അഷ്റഫ് അഷ്റഫി, അബ്ദുല്ല മുസ്ലിയാർ, റഫീഖ് മൗലവി, നൗഫൽ ഫൈസി, ഇർഷാദ് ഫൈസി എന്നിവർ സംസാരിച്ചു.
എച്ച്.എസ്.എം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയവരെ അനുമോദിച്ചു. മഹല്ല് കമ്മിറ്റി വക അധ്യാപകർക്ക് റമദാൻ കിറ്റ് നല്കി. പ്രത്യേക പ്രാർത്ഥനയും നടന്നു.
Tags:
MAVOOR