കൊടിയത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി സംഘടന സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ (എസ്.കെ.എസ്.എസ്.എഫ്) 37-ാം സ്ഥാപക ദിനം കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ കീഴിൽ വിപുലമായി ആചരിച്ചു.
കൊടിയത്തൂർ മഹല്ല് ഖബർസ്ഥാൻ സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിക്ക് സഫ്‌വാൻ ഫൈസി പേരാമ്പ്ര നേതൃത്വം നൽകി. പ്രസിഡന്റ ടി.കെ മുബഷിർ പതാക ഉയർത്തി. മദ്റസ സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശേരി മുഖ്യഭാഷണം നിർവഹിച്ചു.
എസ്.വൈ.എസ് ജനറൽ സെക്രട്ടറി എം.എം ആബിദ്, കെ ഹാഫിസ് ഹുസൈൻ, എം.എം ശിഹാബ്, അഫ്നാൻ യമാനി, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, ട്രഷറർ സി.കെ നിസാം, എസ്.കെ.എസ്.ബി.വി പ്രസിഡന്റ് ഒ.എം ഇഹ്‌സാൻ അഹമ്മദ്, സെക്രട്ടറി കെ അഫീഫ് അലി, കെ ഷാമിൽ, കെ ഹംദാൻ, കെ അഞ്ചുമുൽ ഹഖ്, ടി.കെ സജാദ്, എ.കെ മുഹമ്മദ് ദാക്കിർ, റിയാൻ അൻസാരി, കെ റമീസ്, മദ്റസ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR