കൊടിയത്തൂർ: സലഫി പ്രീ- പ്രൈമറി പ്രൈമറി സ്കൂൾ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് കുടുംബ സംഗമം നടത്തി. "കുടുംബം - പാഠം - പഠനം" എന്ന് പേരിട്ടു നടത്തിയ പരിപാടിയിൽ കുട്ടിയുടെ പ്രകൃതം, പഠനം, പഠന സാഹചര്യം, പഠനപ്രക്രിയ, പുതിയ കാലത്തിന്റെ പുതിയ സങ്കേതങ്ങൾ എന്നീ വിഷയങ്ങളിലധിഷ്ഠിതമായ ക്ലാസുകൾ നടന്നു.
ഇരുനൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത കുടുംബമേള, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രഫ: എൻ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഠന ക്ലാസിന് കൗൺസലിംഗ് സൈക്കോളജിസ്റ്റ് റസാക്ക് മലോറംനേതൃത്വം നൽകി. കുടുംബ മേളയോടനുബന്ധിച്ച് കുട്ടികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചു.
രാത്രി 10 മണിയോടെ അവസാനിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, ശബീർ കൊടിയത്തൂർ, എം അബ്ദുറഹിമാൻ മദനി, പി.സി അബ്ദുറഹിമാൻ മാസ്റ്റർ, പി.എം സജിന, ഷെറീന, ബീരാൻ കുട്ടി മാസ്റ്റർ തൃക്കളയൂർ എന്നിവർ സംസാരിച്ചു. കെ.വി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പുഷ് ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION