മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികളുടെ വാർഷിക ചിത്ര പ്രദർശനം 'കളർപ്പെട്ടി' ഓർഫനേജ് ക്യാമ്പസിലെ ഓഡിറ്റോറിയത്തിൽ തുടക്കമായി. മുൻ കൗൺസിലറും പൂർവ്വ അധ്യാപകനും പ്രമുഖ കലാകാരനുമായ മുക്കം വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രകൃതി ദൃശ്യങ്ങൾ, പരിസ്ഥിതി ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ,
വീടും പരിസരവും, സ്കൂൾ കാഴ്ചകൾ, ജീവജാലങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വാട്ടർ കളർ, ക്രയോൺസ്, കളർ പെൻസിൽ എന്നീ മീഡിയകളിലാണ് അഞ്ചുമുതൽ പത്ത് വരെ ക്‌ളാസുകളിലെ കുട്ടികൾ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ടി റിയാസ്, യു.പി സാജിത, കെ.സി സബാഹ് ബാനു ആശംസകൾ നേർന്നു.
അധ്യാപകരായ അഫ്‌ലഹ്, ഷാഹിദ്, മുഹമ്മദ് അബൂബക്കർ, എസ് നസീറ, ഷിഹാദ്, അഞ്ജു, ഷിജു ഫാത്തിമ, വിദ്യാർത്ഥികളായ ഫാത്തിമ അജ്മില, ഫാത്തിമ ദിയ, ഷഫ്ര ശരീഫ് എന്നിവരും നേതൃത്വം നൽകി. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Tags:
EDUCATION