Trending

നെൽവയൽ - തണ്ണീർതട ശുചീകരണം.



കൊടിയത്തൂർ: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവിയർമെൻ്റിൻ്റെ പരിസ്ഥിതി പഠന പ്രോഗ്രാമിൻ്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ സ്കൗട്ട് & ഗൈഡ് കേഡറ്റുകൾ നെൽവയൽ തണ്ണീർതട ശുചീകരണം നടത്തി.


സൗത്ത് കൊടിയത്തൂർ ആന്യം തോടും, വയലുമാണ് ശുചീകരിച്ചത്. ശുചീകരണ സമയത്ത് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത സേനക്ക് കൈമാറുന്നതിന് സ്കൂളിലെത്തിച്ചു. ഹെഡ്മിസ്ട്രസ് കദീജ എ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് സി.ടി കുഞ്ഞോയി ഉദ്ഘാടനം ചെയ്തു.

പി.സി മുജീബ് റഹിമാൻ, അബ്ദുൽ നസീർ എം, നസീല ടി.എൻ, ഷാഹുൽ ഹമീദ് എൻ, ശാമിൽ റബാഹ് കെ എന്നിവർ സംസാരിച്ചു. പ്രകൃതിയും ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടാൻ പ്രവർത്തനത്തിനായി. സ്കൂളിലെ സ്കൗട്ട് ഗൈഡ് കാഡറ്റുകളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Previous Post Next Post
Italian Trulli
Italian Trulli