കൂളിമാട്: വൈജ്ഞാനിക സാഹിത്യഗ്രന്ഥങ്ങൾ പാഴൂർ പൊതുജന
വായനശാലക്ക് സംഭാവന നല്കി പാഴൂർ എയുപി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഒസാപ് മാതൃകയായി. ലൈബ്രറിയും വായനശാലയും സന്ദർശിക്കുന്ന വായന തല്പരർക്ക് പ്രയോജനപ്പെടുന്ന പുസ്തകങ്ങളാണ്
നൽകിയത്.
ലൈബ്രേറിയൻ ജിനുമോളും കെ.കെ മൂസയും ചേർന്ന് ഒസാപ് ചെയർമാൻ ഡോ. സി.കെ അഹ്‌മദിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഒസാപ് ഭാരവാഹികളായ എം.പി സുരേന്ദ്രൻ, ഇ. കുഞ്ഞോയി, എം.കെ മുജീബ്, എം.കെ ഖദീജ, എൻ.പി കോമളൻ, എം.കെ ഹബീബ്, പി. മുഹമ്മദ്, എ.കെ ശശി, പി. അഹമ്മദ് മാസ്റ്റർ, ഡോ. മുഹമ്മദ് അഹമ്മദ് നദ്‌വി, ഡോ: സി.കെ ഷമീം, പി.ടി അബ്ദുൽ ഖാദിർ മുസ്ല്യാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MAVOOR