മുക്കം: വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിന്റെ (കാരാട്ട് ബസ്) മകൾ ഫാത്തിമ ജെബിൻ (17) നിര്യാതയായി. ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ്.
നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം. ഉമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) 5.30ന് കൊടിയത്തുർ ജുമുഅ മസ്ജിദിൽ.
മാതാവ്: നജിനാബി.
സഹോദരങ്ങൾ: ഫാത്തിമ റെന, മുഹമ്മദ് റാസി.