ചെറുവാടി: ചുള്ളിക്കാപറമ്പ് ആശ്വാസ് വെൽഫെയർ സൊസൈറ്റി സംഗമം അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗ്രാമീണ ചന്തയും ഗാന വിരുന്നും ശ്രദ്ധേയമായി. സംഗമം അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ ഒരുക്കിയ നാടൻ വിഭവങ്ങൾ, കരകൗശല വസ്തുക്കൾ, റെഡിമെയ്ഡ് ഡ്രസ്, വിവിധയിനം പായസം, ശുദ്ധമായ പൊടികൾ എന്നിവ ഗ്രാമീണ ചന്തയിലെ ശ്രദ്ധേയമായ വിഭവങ്ങളായിരുന്നു.
ഗ്രാമീണ ചന്ത കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആശ്വാസ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി കെ.സി അൻവർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഫിയാൻ ചെറുവാടി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
വാർഡ് മെമ്പർമാരായ ആയിഷ ചേലപുറത്ത്, കെ ജി സീനത്ത്, ടി.കെ അബൂബക്കർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ കെ പി യു അലി, ഇ.എൻ അബ്ദുറസാഖ്, കെ.വി സലാം മാസ്റ്റർ, ടി പി അബ്ദുല്ല, കെ.ടി ഹമീദ്, അസ്‌ലം ചെറുവാടി, കെ.ജി മുജീബ്, സി അബ്ദു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR