ചെറുവാടി: ചെറുവാടിയിലെ പ്രമുഖ വ്യാപാരി കളായ കളത്തിൽ കുഞ്ഞാലി, കോട്ടൺ സ്പോട്ട് അബ്ദു എന്നിവരെ ഫോക്കസ് ചെറുവാടി ആദരിച്ചു. ചെറുവാടിയിൽ അനിവാര്യമായ കച്ചവടം തുടങ്ങി ദീർഘ നാളായി അതിൽ തുടരുന്ന കച്ചവടക്കാരൻ ആണ് കളത്തിൽ കുഞ്ഞാലി.
റോഡ് നവീകരണം മൂലം തൻ്റെ കെട്ടിടം അടിയിൽ ആവുകയും കച്ചവടക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ കെട്ടിടം ഉയർത്തി നൽകി നാടിൻ്റെ മുഖം രക്ഷിച്ച വ്യക്തി എന്ന നിലയിൽ കോട്ടൺ സ്പോട്ട് അബ്ദു ആദരവ് അർഹിക്കുന്നു എന്ന് ഫോക്കസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ബച്ചു ചെറുവാടി ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ഫോക്കസ് ചെറുവാടി അംഗങ്ങളായ ഷരീഫ്, സൽമാൻ, ഷംസുദ്ദീൻ, ഫിറോസ്, ഷാനവാസ്, നവാസ് എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR