അദ്വിക എ.വി, റബിന്‍ സലീം, എല്‍ന മെഹക് കെ.വി.
ഗോതമ്പ് റോഡ്: ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂള്‍ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങള്‍ങ്ങള്‍ക്ക് യഥാക്രമം അദ്വിക എ.വി, റബിന്‍ സലീം, എല്‍ന മെഹക് കെ.വി എന്നിവര്‍ അര്‍ഹരായി.
കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, കീഴുപറമ്പ് പഞ്ചായത്തുകളിലെ നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തില്‍ നൂറുകണക്കിന് കുട്ടികള്‍ മാറ്റുരച്ചു. മത്സര വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും, മികച്ച നിറം നല്‍കിയ 10 പേര്‍ക്ക് മമ്പാട് റിവര്‍ ലാന്‍ഡ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള കോംബോ ടിക്കറ്റും ഹെവന്‍സ് വാര്‍ഷികാഘോഷത്തില്‍ വിതരണം ചെയ്തു.
സലീം മാസ്റ്റര്‍, നിസ്താര്‍ കീഴുപറമ്പ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹെവന്‍സ് മാനേജര്‍ പി. അബ്ദുസത്താര്‍, പ്രിന്‍സിപ്പല്‍ സുമയ്യ ടി.കെ, എ.എം.ഐ പ്രിന്‍സിപ്പല്‍ പി.പി ശിഹാബുല്‍ ഹഖ്, അശ്‌റഫ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, വൈസ് പ്രിന്‍സിപ്പല്‍ ഹസീന തൃക്കളയൂര്‍, അബീഷ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:
KODIYATHUR