കൊടിയത്തൂർ: തിരുവമ്പാടി എം.എൽ എ ലിൻ്റോ ജോസഫ് ആവിഷ്കരിച്ച "ഉയരെ" വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സയൻസ് എക്സലൻസ് അവാർഡിൽ സയൻസ് ജീനിയസ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.സി ഹംദ നിസാറിനെ കൊടിയത്തൂർ എം.എസ്.എം സ്റ്റഡി സെൻ്റർ ആദരിച്ചു.
സെൻറർ ഡയരക്ടർ പി.സി ഷമീം ഉപഹാര സമർപ്പണം നടത്തി. നാസിൽ വളപ്പിൽ, കെ.ടി നാജിൽ, കെ.സി നൂറുദ്ദീൻ സംബന്ധിച്ചു.
Tags:
KODIYATHUR