Trending

സഖാവ് കെ വി മുനീർ ചിരസ്മരണയിലെന്നും സൂര്യതേജസ്.



✍️ ഗിരീഷ് കാരക്കുറ്റി
സിപിഐഎം ഏരിയ കമ്മിറ്റി അംഗവും കീഴുപറമ്പ് ലോക്കൽ സെക്രട്ടറിയും കീപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ വി മുനീർ അന്തരിച്ചു.

യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലം 
തൊട്ടേ പരിചയം ...
പാർട്ടിയെ വളർത്തിയ പാർട്ടി വളർത്തിയ അശരണന്റെ കണ്ണീരൊപ്പിയ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന സഖാവ് സി വി നായരുടെ പിന്നിട്ട വഴിത്താരകളിലൂടെ നടന്ന് നീങ്ങി സഖാവ് സി.വി കൈപിടിച്ചുയർത്തിയ ജനകീയ നേതാവും സിപിഐഎം കീഴ്പറമ്പ് മുൻ ലോക്കൽ സെക്രട്ടറിയും, പാർട്ടി ഏരിയ കമ്മിറ്റി അംഗവും, കീഴുപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സഖാവ് കെ വി മുനീർ അന്തരിച്ചു. 

മരണ വേദനയിൽ സഖാവ് സി.വി യുടെ ചരമദിനത്തിൽ അനുസ്മരണ പൊതുയോഗത്തിലും ചടങ്ങിലും പങ്കെടുക്കാൻ കഴിയാതെ, ചരമ ദിനത്തിൽ തിരിച്ചു വരാൻ പറ്റാത്ത ലോകത്ത് സഖാവ് സി വി യുടെ അടുത്തേക്ക് യാത്രയായി.

ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് കൂടെ നിൽക്കുന്നവനെ ചേർത്തുപിടിച്ച് അവകാശ സമര പോരാട്ട ബോധത്തിന്റെ കരുത്ത് പകർന്ന് കീഴുപറമ്പിലാകെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് ചുവപ്പ് രാശി പടർത്തി പാർട്ടി വളർത്തിയ നേതാവ്,
 കാൽപന്ത് കളിയുടെ മാമാങ്കത്തിലും ജലോത്സവങ്ങളിലും പാർട്ടി പരിപാടികളിലും വീറുറ്റ ശബ്ദത്തിൽ കേൾക്കുന്ന അനൗൺസ്മെന്റിലെ 
ഘനഗംഭീര ശബ്ദം നിലച്ചു. 

നാട്ടിലെ നാട്ടു പഞ്ചായത്തിലെ നാട്ടുമധ്യസ്ഥനും ആർക്കും എപ്പോഴും സമയം നോക്കാതെ നേരിട്ട് വന്ന് പ്രശ്നങ്ങൾ പറയാനും സൗമ്യതയോടെ കേൾക്കാനും ഇനി സഖാവില്ല.

കഴിഞ്ഞമാസം എന്റെ കൂടെ കാരക്കുറ്റിയിലെ പാർട്ടി ഓഫീസിലിരുന്ന് രോഗം കാർന്നുതിന്നുന്ന സമയത്തും അത് വകവെക്കാതെ ഒരു കുടുംബ പ്രശ്നം പറഞ്ഞ് തീർത്തതും മിനിയാന്ന് മറ്റൊരു പ്രശ്നം സംസാരിക്കാൻ ഫോണിൽ വിളിച്ചതും വേദനയോടെ ഓർക്കുകയാണിന്ന്...

ദീപ്ത സ്മരണകൾക്കു മുമ്പിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.... ലാൽസലാം സഖാവേ
Previous Post Next Post
Italian Trulli
Italian Trulli