കൊടിയത്തൂർ ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലി നിർവഹിക്കുന്നു.
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാമിന് നൽകിക്കൊണ്ട് നിർവഹിച്ചു.
അധ്യാപകരുടെ ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി കുട്ടിയുടെ വീട്ടിൽ എത്തിയവർ വീടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി പി.ടി.എ യുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് 6 ലക്ഷം രൂപ രൂപയോളം ശേഖരിച്ച് വീട് നിർമ്മിച്ച് നൽകുകയായിരുന്നു.
ഗൃഹ നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ പല വ്യക്തികളും സ്പോൺസർ ചെയ്തത് നിർമാണത്തിന്റെ വേഗത വർദ്ധിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. വയറിംഗ് ജോലികൾ പൂർത്തിയാക്കി നൽകിയ നൗഷാ ദിനെ ചടങ്ങിൽ ആദരിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, വി. ഷംലൂലത്, പിടിഎ പ്രസിഡണ്ട് കുയ്യിൽ റഷീദ്, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ടി.ടി അബ്ദുറഹിമാൻ, സെക്രട്ടറി മജീദ് പുതുക്കുടി, എ.പി മുജീബ്, ഗൃഹ നിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് നജീബ് ആലിക്കൽ, സീനിയർ എം.കെ ഷക്കീല തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION