കട്ടിരിച്ചാൽ മദ്രസയിലെ പ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങുന്നു.
കൊടിയത്തൂർ: കട്ടിരി ച്ചാൽ അൽ മദ്രസ ത്തുൽ ഇസ്ലാമിയ്യയുടെ കീഴിൽ രക്ഷാകർതൃ സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഹിക്മ ടാലന്റ് എക്സാം, ഖുർആൻ ഫെസ്റ്റ്, മിഡ്ടേം എക്സാം എന്നിവയിൽ മികച്ച വിജയം നേടിയ പ്രതിഭകളെയാണ് രക്ഷാകർതൃ സംഗമത്തിൽ ആദരിച്ചത്. സംഗമം മോട്ടിവേറ്ററും കരിയർ ഗൈഡൻസുമായ ശാഹുൽ ഹമീദ് മാസ്റ്റർ കക്കാട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സുബൈർ പി.കെ അധ്യക്ഷത വഹിച്ചു. മാനേജർ എം കുഞ്ഞാലി അവാർഡുകൾ വിതരണം ചെയ്തു. കെ.ടി മജീദ് മാസ്റ്റർ, മുനീറ ടീച്ചർ, പ്രസീന ടീച്ചർ എന്നിവർ സംസാരിച്ചു. മിൻഹ ഫാത്തിമ ഖുർആൻ പാരായണം നടത്തി. പ്രധാനധ്യാപകൻ മുഹമ്മദ് റഫീഖ് സ്വാഗതവും സി.കെ അബൂബക്കർ മൗലവി നന്ദിയും പറഞ്ഞു.
Tags:
EDUCATION