പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മുക്കം: മാമ്പറ്റയിലെ പീഢന ശ്രമം
കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പോലീസ് ബോധപൂർവ്വം അറസ്റ്റ് വൈകിപ്പിക്കുകയാണ് ഇത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സമരക്കാർ പറഞ്ഞു. മുക്കം പട്ടണണത്തിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു.
മുസ്ലിം ലീഗ് നിയോജക മണ്ഡം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി.എ ജലീൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ടി സൈദ് ഫസൽ, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, എം.കെ യാസർ, ഗഫൂർ കല്ലുരുട്ടി, എ.എം അബുബക്കർ, ഷരീഫ് വെണ്ണക്കോട്, സംസാരിച്ചു.
എം.ടി മുഹ്സിൻ, ജിഹാദ് തറോൽ, കെ.എം അഷ്റഫലി, ജംഷിദ് കാളിയേടത്ത്, കെ കോയ, കൃഷ്ണൻ വടക്കയിൽ, എ.എം മുസ്തഫ, ഷിഹാബ് മുണ്ടുപാറ, പി.സി അബ്ദുറഹിമാൻ, ഷറഫു കാതിയോട്, പി.പി ഷിഹാബ്, നസീർ കല്ലുരുട്ടി, ആഷിഖ് നരിക്കോട്ട്, സലിം കാദിയോട്, ഉമറലി മുണ്ടുപാറ, അനസ് പന്നിക്കോട്, അസീസ് വരിക്കാൽ, അജ്മൽ പട്ടശ്ശേരി, ജമാൽ മുണ്ടുപാറ, അസറുദ്ദീൻ ഇ.കെ, റൗഫ് കൊളക്കാടൻ, ഷെഫീക്ക് കാരശ്ശേരി, അബ്ദുള്ള മുണ്ടുപാറ, സൈഫുദ്ദീൻ മുണ്ടുപാറ, ഉമർ അബ്ദുള്ള മാർച്ചിന് നേതൃത്വം നൽകി.
Tags:
MUKKAM