കൊടിയത്തൂർ: കാരശ്ശേരി - കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലം മാർച്ച് മാസത്തിൽ ഗതാഗതത്തിനായ് തുറന്ന് കൊടുക്കുമെന്ന് സ്ഥലം എം.എൽ എ ലിന്റോ ജോസഫ് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയതതൂർ യുണിറ്റ് ഭാരവാഹികൾ നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
ഒരു വർഷത്തോളമായി നടക്കുന്ന പാലം പുനർ നിർമ്മാണ പ്രവർത്തികാരണം കൊടിയത്തൂർ കാരശ്ശേരി - മുക്കം റോഡ് ഗതാകത യോഗ്യമായിരുന്നില്ല ഇതിനാൽ വിദ്യാർത്ഥികളും രോഗികളും വ്യാപാരികൾ അടങ്ങുന്ന പ്രദേശവാസികൾ ഏറെ ദുരിതത്തിൽ ആയിരുന്നു എന്ന് നിവേദനത്തിൽ ചുണ്ടികാണിച്ചു.
പ്രസിഡൻ്റ് മുഹമ്മദ്ഷരീഫ് അമ്പലക്കണ്ടി, സെക്രട്ടറി ടി.കെ അനിഫ, ചിക്കിടിയിൽ അഫ്സൽ, സി.പി മുഹമദ് മുറത്ത്മൂല, സി.പി മുഹമ്മദ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.
Tags:
KODIYATHUR