Trending

ഡോക്ടറേറ്റ് നേടിയവർക്ക് ഒസാപിൻ്റെ ആദരം.



കൂളിമാട്: വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെ
പാഴൂർ എയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (ഒസാപ്) ആദരിച്ചു. എം.പി സുരേന്ദ്രൻ അധ്യക്ഷതയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗാനരചയിതാവ് മജീദ് കൂളിമാടിനെ പൊന്നാടയണിയിച്ചു.

പൂക്കള മത്സര വിജയി എ.കെ ശശിക്ക് സമ്മാനം നൽകി. വി.ടി അഹ്മദ് കുട്ടി മൗലവി, ഡോ. സി.കെ ഷമീം, എ.ടി യൂസുഫ് മാസ്റ്റർ, ഡോ: മുഹമ്മദ് അഹമ്മദ് നദ് വി, ഗ്രാമ പഞ്ചായത്തംഗം ഇ.പി വത്സല, പി.ടി അബ്ദുൽ ഖാദർ മൗലവി, ഡോ: സി.കെ. അഹ്മദ്, ഇ. കുഞ്ഞോയി, സാവിത്രി
പരതക്കാട് , എൻ.പി കോമളൻ, വി.ടി.എ റഹ്മാൻ മാസ്റ്റർ, എൻ.സി മുഹമ്മദ്‌, മുജീബ് തേനായിൽ, എം.കെ മുജീബ്, ഇ.പി ജമാൽ, എം.കെ ഹബീബ്, ടി സഫറുള്ള സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli