✍️ ഗിരീഷ് കാരക്കുറ്റി.
കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തെ വിജ്ഞാന ഗോപുരം കൊണ്ടടയാളപ്പെടുത്തിയ പ്രിയപ്പെട്ട മാതൃ വിദ്യാലയം ജി എൽ പി എസ് കാരക്കുറ്റി ആറര പതിറ്റാണ്ട് പിന്നിടുമ്പോൾ കിതപ്പിലും കുതിപ്പിലും ചേർത്തു പിടിക്കാൻ റഷീദ് മാസ്റ്ററുണ്ടായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഈ ഗ്രാമത്തിന്റെ സ്പന്ദനമറിയുന്ന, സത്യത്തിൽ ഈ നാട്ടുകാരനായിമാറി അധ്യാപനം തപസ്സിയാക്കി, ഗ്രാമത്തിന്റെ കൊടിമരം പോലെ ഉയർന്നു നിൽക്കുന്ന കാരക്കുറ്റി ജിഎൽപി സ്കൂളിന് കുതിച്ചുയരാൻ ചിറകുകൾ നൽകി, നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രിയങ്കരനായി മാറി.
മത്സര പരീക്ഷകളിലും, സ്കൂൾ യുവജനോത്സവങ്ങളിലും വിജയരഥത്തിലേറി കാരക്കുറ്റിയുടെ കൊടികൂറ ഉയർത്തിപ്പിടിക്കാൻ റഷീദ് മാസ്റ്റർ ഉണ്ടായിരുന്നു.
വായനയെയും എഴുത്തിനെയും പ്രണയിച്ചദ്ദേഹം സ്കൂളിനകത്തൊരുക്കിയ അക്ഷരപ്പുരയിലെ അമൂല്യ ഗ്രന്ഥങ്ങളും ബാലസാഹിത്യങ്ങളും കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ വാതായന ലോകത്തേക്കെത്തിച്ച റഷീദ് മാസ്റ്റർക്ക് ഹൃദയാഭിവാദ്യങ്ങൾ
ജീവിതയാത്രയിൽ എവിടെവച്ച് കണ്ടാലും മാതൃ വിദ്യാലയത്തെ പറ്റി മാത്രമാണ് സംസാരിക്കാറ്, മറ്റ് സൈഡ് ബിസിനസുകളിലൊന്നു ശ്രദ്ധ കൊടുക്കാതെ പാട്യേതര വിഷയങ്ങളിലും അധ്യാപനത്തിലും സ്കൂളിന്റെ പുരോഗതിക്കും ശ്രദ്ധ കൊടുത്തു കാരക്കുറ്റി സ്കൂളിനെ ശ്രദ്ധേയമാക്കിമാറ്റി.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാലും സ്കൂളിനോട് നാട്ടുകാരോടും തുടർന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് താൽക്കാലം ഞങ്ങളുടെ യാത്രാമൊഴി...
ഇന്നിന്റെ സായം സന്ധ്യയിൽ എന്റെ കാരക്കുറ്റിയിൽ ജിഎൽപി സ്കൂളിന്റെ തിരുമുറ്റത്ത് കുരുന്നുകളുടെ കലാമേളക്കിടയിൽ സ്നേഹാമൃതം പുരട്ടി ഗുരുനാഥനെ യാത്രയാക്കുന്ന വർണ്ണ ശബളമായ ചടങ്ങിലേക്ക് ക്ഷണിക്കുന്നു സ്നേഹപൂർവ്വം കുടുംബസമേതം.
ആശംസകൾ അഭിനന്ദനങ്ങൾ.