മുക്കം: നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിന്റെ മുപ്പതാം വാർഷികവും കിഡ്സ് പാർക്ക് ഉദ്ഘാടനവും എംഎൽഎ ശ്രീ. ലിന്റോ ജോസഫ് നിർവഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ജിജിത സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
കാരശ്ശേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ.എസ്.എസ് നേടിയ സ്കൂളിനെയും പ്രതിഭകളെയും മാനേജർ പി അബ്ദുറഹ്മാൻ സുല്ലമി ആദരിച്ചു. ഗൂസ്ബെറി ക്ലബ് നെല്ലിക്കാപറമ്പ് ഏർപ്പെടുത്തിയ കോർ മെറിറ്റ് സ്കോളർഷിപ്പ് വിതരണം പി.ടി.എ പ്രസിഡണ്ട് ഷെരീഫ് എരഞ്ഞിമാവും യുപി മുഹമ്മദ് മുസ്ലിയാർ എൻഡോവ്മെന്റ് വിതരണം യുപി ഹമീദ് മാസ്റ്ററും നിർവഹിച്ചു.
കെ പി അബ്ദുല്ല, എം പിടിഎ ചെയർപേഴ്സൺ ശ്രീമതി സഫീന കണ്ണാട്ടിൽ, സജീർ ഗോതമ്പ്റോഡ്, വിജീഷ് കൊത്തനാപറമ്പ്, ഷെരീഫ് ആദംപടി, കാസിം ടി ടി, മുനീർ പിടി, മുബഷിർ കെ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രധാനാധ്യാപകൻ സികെ ഷമീർ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ അജ്മൽ ശിഹാദ് നന്ദിയും പറഞ്ഞു.
നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിൽ പിടിഎ കമ്മിറ്റിയും മാനേജ്മെന്റും സംയുക്തമായി നിർമ്മിച്ച കിഡ്സ് പാർക്ക് എംഎൽഎ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION