കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ( KSSPU) കൊടിയത്തൂർ യൂണിറ്റ് സമ്മേളനം നാളെ (2025 ഫെബ്രുവരി 5 ശനി) രാവി 10 മണിക്ക് സൗത്ത് കൊടിയത്തൂരിൽ നടക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായി സംബന്ധിക്കും.
പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ
സി.എം.എ ഇന്റർ മീഡിയേറ്റ്
സിംഗിൾ ഗ്രൂപ്പ് വിന്നർ ഫാത്തിമ ഹാരിസ്, ആതുര സേവന രംഗത്തേക്ക് കാലെടുത്തു വെച്ച ഡോ: എ.എം മുഹമ്മദ് ഹിജാസ്, സേവന രംഗത്ത് നിരതനായ അബൂബക്കർ പുതുക്കുടി, കൗൺസിലിംഗ് ട്രെയിനറായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന അബ്ദു ചാലിൽ എന്നിവരെ ആദരിക്കും. KSSPU തയ്യാറാക്കിയ ഡയരി പ്രകാശനവു൦ നടക്കും.
Tags:
KODIYATHUR