കൊടിയത്തൂർ: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉറുദു സോക്കർ ധമാക്ക ഫുട്ബോൾ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എയുപി സ്കൂൾ. ഇരുപത് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യു പി വിഭാഗം ഫൈനലിൽ ജി.യു.പി.എസ് ചേന്ദമംഗല്ലൂരിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ചാമ്പ്യൻമാരായത്.
കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ റഹ്മാൻ വിജയികൾക്ക് ട്രോഫിയും മെഡലും കൈമാറി. മജീദ് മാസ്റ്റർ പൂത്തൊടി,എ സർ ജാസ് മാസ്റ്റർ തുടങ്ങിയവർ
പങ്കെടുത്തു. വിജയികളെ പി.ടി.എ യും അധ്യാപകരും അഭിനന്ദനങ്ങളറിയിച്ചു.
Tags:
SPORTS