Trending

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.



പന്നിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ പരിപാടികൾ നടന്നു. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽകൂട്ടം, സമ്പൂർണ്ണ ഹരിത അങ്കനവാടി, സമ്പൂർണ്ണ ഹരിത സ്ഥാപനം പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത്.


അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും പ്ലാസ്റ്റിക്, പേപ്പർ വെയിസ്റ്റുകൾ എന്നിവ വലിച്ചെറിയാതെ ബിന്നുകളിൽ നിക്ഷേപിക്കുകയും ചെയ്ത 18 സ്കൂളുകൾക്കും 26 അങ്കനവാടികൾക്കും 15 ഗവൺമെൻ്റ് സ്ഥാപനങ്ങൾക്കുമാണ് ഹരിത കേരള മിഷൻ നൽകുന്ന സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ടി.കെ അബൂബക്കർ,
പഞ്ചായത്ത് സെക്രട്ടറി ആബിദ
എന്നിവർ സംസാരിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമൻ കെ.എ.എസ് മുഖ്യ പ്രഭാഷണം നടത്തുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ
മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ സ്ഥാപന മേധാവികൾ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കനവാടി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli