ലഹരി മാഫിയക്കെതിരെ ചുള്ളിക്കാപറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവരുത് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ചുള്ളിക്കാപറമ്പില്‍ പൊതുയോഗം സംഘടിപ്പിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്, വ്യാപാരി വ്യവസായി പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, ജ്യോതി ബാസു കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹഖീം മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി നദീറ ഇ.എന്‍ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR