Trending

നവ്യാനുഭവം നൽകി ജെ ആർ സി ക്യാമ്പ്.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ യു .പി സ്കൂളിൽ ജെ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.ടി കുഞ്ഞോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ കദീജ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർസ്റ്റേഷനിലെ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ ഷറഫുദ്ധീൻ, വിജയകുമാർ, ഷാരോൺ, അരുൺ എന്നിവർ ദുരന്ത നിവാരണ ക്ലാസ്സെടുത്തു.


അഗ്നി ശമന സേനയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പ്രവർത്തനങ്ങൾ കൂട്ടുകാരിൽ കൗതുകമുളവാക്കി. റെഡ് ക്രോസ് ജോയിൻ്റ് സെക്രട്ടരി രാജേന്ദ്ര കുമാർ ജെ ആർ സി യെ കുറിച്ച് ക്ലാസെടുത്തു. പ്രഥമ ശുശ്രൂഷ എങ്ങനെ നടത്താം എന്ന് ഉപകരണങ്ങൾ സഹിതം കാണിച്ചു കൊണ്ട് ഷഫീക്ക് ചേന്ദമംഗല്ലൂർ ക്ലാസ്സെടുത്തു.

പി.സി മുജീബ് റഹിമാൻ, വസീത വി, മുഹമ്മദ് ഒ, ഹുമൈറാബി പി.പി, ഷാമിൽ റബാഹ് കെ, ഹൃദിക് രാജ് എസ്, മുജീബ് റഹ്മാൻ കെ, ഷഹനാസ് പി.പി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli