Trending

പാടിയും പറഞ്ഞും ഓർമ്മകളുടെ കെട്ടഴിച്ച് സഹപാഠി സംഗമം.



കൂളിമാട്: നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പാഴൂർ എ.യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം വേറിട്ട അനുഭവമായി. 1925 മുതൽ 2023 വരെ കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ പ്രാഥമിക ഒത്തുചേരലാണ് പാഴൂർ മിനിസ്റ്റേഡിയത്തിൽ നടന്നത്.

ഔപചാരിക ചടങ്ങുകളില്ലാതെ നടന്ന സംഗമം കൗമാരത്തിലെ കലാലയ ഓർമ്മകളിലേക്ക് ഒരു മടക്ക യാത്രയായി. അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെച്ചും പാടിയും പറഞ്ഞും അവർ ഓർമ്മകളുടെ കെട്ടഴിച്ചു. പഴയകാല മിഠായികൾ നുണഞ്ഞും ഉപ്പിലിട്ടത് കഴിച്ചും അവർ വിദ്യാർത്ഥി ജീവിതം പുനരാവിഷ്ക്കരിച്ചു.

പൂർവ്വ വിദ്യാർത്ഥിയും പാഴൂർ സ്കൂളിലെ അധ്യാപികയുമായ എം.കെ ജാസ്മിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഗാനരചയിതാവ് മജീദ് കൂളിമാടിനെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സഹപാഠിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിന് മുന്നോടിയായി പൂർവ്വ വിദ്യാർത്ഥിയും റിട്ട: അധ്യാപകനുമായ വി.ടി അഹമ്മദ് കുട്ടി മൗലവി പതാക ഉയർത്തി. ലത്തീഫ് കുറ്റിക്കുളം ആമുഖ ഭാഷണം നടത്തി. 

ഫസൽ റഹ്‌മാൻ, സി.കെ ആലിക്കുട്ടി, ഇ.പി ശ്രീധരൻ, കെ.സി സാദിഖ്‌, ടി.പി ജംഷിദ്, കെ.കെ മൂസ, കെ.സി അഷറഫ്, പി.ടി അമീൻ, ജലീൽ പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥികൾ അണിനിരന്ന ഗാനവിരുന്നും അരങ്ങേറി.
Previous Post Next Post
Italian Trulli
Italian Trulli