കൊടിയത്തൂർ: എം.ടി എന്ന രണ്ടക്ഷരങ്ങളിൽ ഇതിഹാസമായി, കാലത്തെ അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായ എം.ടിയെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി അനുസ്മരിച്ചു. കെ.സി മുഹമ്മത് നജീബിന്റെ അദ്ധ്യക്ഷതയിൽ കൊടിയത്തൂരിൽ ചേർന്ന അനുസ്മരണ പൊതു യോഗം ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ ബി. ആലി ഹസ്സൻ ഉദ്ഘാടനം ചെയ്തു.
പ്രശാന്ത് കൊടിയത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് ത്യാഗരാജൻ എം.ടിയുടെ ചിത്രം വരച്ച് പാട്ടുപാടി എം.ടിക്ക് വരയാ ജ്ഞലി അർപ്പിച്ചു. നാസർ കൊളായി, അബ്ദു റഹിമാൻ പി.സി, പി.പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.ടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR