മുക്കം: വികല നയങ്ങൾ നടപ്പിലാക്കിയും അപ്രായോഗിത പദ്ധതികൾ പ്രഖ്യാപിച്ചും ഇടതു സർക്കാർ കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർത്തിരിക്കുകയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.
തകർക്കരുത് പൊതുവിദ്യാഭ്യാസം, തുടരരുത് നീതി നിഷേധം എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) മുക്കം ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപജില്ല പ്രസിഡൻ്റ് കെ.പി ജാബിർ അധ്യക്ഷനായി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലൂർ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നീസ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ്, എ.പി നാസർ, കെ.കെ അബ്ദുൽ ഗഫൂർ, എൻ നസ്റുള്ള, യു നസീബ്, എ ഷമീർ, എം.സി ഹാരിസ്, കെ.വി നവാസ്, കെ.പി ഇസ്ഹാഖ്, കെ.പി മുഹമ്മദ്, കെ ഫസീല, ടി ഷുഹൈറ സംസാരിച്ചു. കെ.എസ്.ടി.യു ഉപജില്ല ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി സ്വാഗതവും ട്രഷറർ ടി.പി അബൂബക്കർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സർവ്വീസിൽ നിന്നും ഈ വർഷം പിരിയുന്ന എൻ.കെ മുഹമ്മദ് സലീം, വി.എ റഷീദ്, എൻ എ അബ്ദുസ്സലാം, എ യൂസുഫ്, പി.പി മുഹമ്മദ്, പി.പി സൗദാബി, ഒ.പി സുബൈദ, പി നാസ് എന്നിവർക്ക് യാത്രയയപ്പും നൽകി.
Tags:
MUKKAM