Trending

കൊടിയത്തൂരിൽ യംട്ടീയോർമ.



കൊടിയത്തൂർ: അധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.ടി വാസുദേവൻ നായരെ കൊടിയത്തൂർ സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയും സലഫി പ്രൈമറി സ്കൂളും ചേർന്ന് ഓർമ്മകൾ അയവിറക്കി.


എം.ടി യുടെ പുസ്തകങ്ങൾ, എം.ടി യെ കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങൾ, എം.ടി കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ എം.ടി യെ മാറോട് ചേർത്ത ദിനപ്പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, എംറ്റിയെ പറ്റി വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കപ്പെട്ട സ്പെഷ്യൽ പതിപ്പുകൾ, വർഷങ്ങൾക്ക് മുമ്പ് എം ടി കൊടിയത്തൂരിൽ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ, ഇരുപത് വർഷങ്ങൾക്ക് മുമ്പ് എം. ടി ഖത്തറിൽ വന്നപ്പോൾ കൊടിയത്തൂർകാർ എം ടിയെ വരവേറ്റ ചിത്രം, സലഫി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ എം ടി കൊളാഷുകൾ, അധ്യാപകരുടെ കരവിരുത് എല്ലാം ചേർന്നപ്പോൾ എം ടി പ്രദർശനം വിസ്മയകരമായി.

ജ്ഞാനപീഠം പുരസ്കാര ജേതാവായ എം ടി യുടെ പുസ്തകങ്ങളായ കാലം, മഞ്ഞ്, നാലുകെട്ട് എന്നിവ അറബിയിലേക്ക് മൊഴിമാറ്റപ്പെട്ടത് പ്രദർശിക്കപ്പെട്ടപ്പോൾ പ്രദർശനത്തിന്ന് മാറ്റു കൂടി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. 


സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി മെമ്പർ കുഞ്ഞൻ പെരുഞ്ചേരി, ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ, ലൈബ്രറി കമ്മിറ്റി രക്ഷാധികാരി എം അഹമ്മദ് കുട്ടി മദനി, സലഫി സ്കൂൾ ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി പി സി. അബ്ദുറഹിമാൻ മാസ്റ്റർ, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ, സ്കൂൾ എസ് ആർ ജി കൺവീനർ നീതു യു, സ്റ്റാഫ് സെക്രട്ടറി കവിത ടി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli