Trending

വര്‍ഗീയ പ്രസ്താവനകളാവര്‍ത്തിക്കുന്ന പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: വെല്‍ഫെയര്‍ പാര്‍ട്ടി.



മുക്കം പോലീസിൽ പരാതി നൽകി.

കൊടിയത്തൂര്‍: സമൂഹത്തില്‍ മത സ്പര്‍ധയും വിദ്വേഷവുമുണ്ടാക്കുന്ന
വര്‍ഗീയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന
ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്ജിനെതിരെ കേസ് ചുമത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് ആവശ്യപ്പെട്ടു. പിസി ജോര്‍ജ്ജിനെതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടി പരാതി നല്‍കി. 

2025 ജനുവരി 6 നു ജനം ടി.വി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ് വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയത്. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതും കേരളത്തിലെ സമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതുമാണ്. 

ഒരു പ്രദേശത്തെ ജനങ്ങളെ ഒരു പ്രത്യേക മതവിഭാഗമെന്ന് ആരോപിച്ച് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ വംശീയ മുന്‍വിധിയോടെയുള്ളതും സംഘപരിവാര്‍ അജണ്ടയുടെ ഭാഗവുമാണ്. 

വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നദീറ ഇ എന്‍, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli