വൈകിട്ട് 4 മണി മുതല്‍ 8 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം.
ഗോതമ്പറോഡ്: ഖുര്‍ആന്‍ ഫെസ്റ്റിനോടനുബന്ധിച്ച് അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ ജീറോഡിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഖുര്‍ആനിക് എക്‌സിബിഷന്‍ നൂറുല്‍ ഹുദ പ്രദര്‍ശനോദ്ഘാടനം ഇന്ന് (ഞായര്‍) വൈകുന്നേരം നാല് മണിക്ക് മഹല്ല് പ്രസിഡന്റ് പി. അബ്ദുസത്താര്‍ മാസ്റ്റര്‍ നിര്‍വഹിക്കും. പ്രവേശനം സൗജന്യമാണ്.
ഖുര്‍ആനില്‍ പരാമര്‍ശിച്ച ചരിത്ര സംഭവങ്ങള്‍, ബുക്ക് എക്‌സ്‌പോ, ഖുര്‍ആന്‍ വെളിച്ചം, ഫലസ്തീന്‍ ഓര്‍മകളിലൂടെ, സ്വര്‍ഗം തുടങ്ങിയ വൈവിധ്യമാര്‍ന്ന സ്റ്റാളുകാണ് വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രദര്‍ശനം 8 മണിക്ക് സമാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ പി.പി ശിഹാബുല്‍ ഹഖ് അറിയിച്ചു.
Tags:
KODIYATHUR