മുക്കം: ഭാരതം മുഴുവൻ സഞ്ചരിച്ച് തന്റെ യാത്രാനുഭവങ്ങൾ തൂലികയിലൂടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച എം എൽ ഷീജ യ്ക്ക് കെ എസ് ടി എ വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.
മുക്കം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ഉപഹാരം നൽകി. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപ ജില്ലാ പ്രസിഡന്റ് കെ പി ബബിഷ അധ്യക്ഷത വഹിച്ചു.
ടി. ഇന്ദിര, വി അജീഷ്, പി സി മുജീബ് റഹ്മാൻ, പി പത്മശ്രീ, കെ.സി ഹാഷിദ്, കെ. ബാൽരാജ്, പി കെ മനോജ്, ആരതി പുഷ്പാപാം ഗദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM