കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം 'ദ ഷോർ വൈബ്സ്' സാംസ്കാരിക സമ്മേളനം ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: മൂന്ന് ദിവസങ്ങളിലായി വെസ്റ്റ് കൊടിയത്തൂരിലെ വിവിധ വേദികളിൽ അരങ്ങേറിയ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം 'ദ ഷോർ വൈബ്സ്'ന് പ്രൗഢോജ്വല പരിസമാപ്തി.
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പങ്കെടുത്ത ചിത്രരചന (കളറിംഗ്), പ്രസംഗം, ഫുഡ് ഫെസ്റ്റ്, പൂർവാധ്യാപക - വിദ്യാർഥി സംഗമം, എക്സിബിഷൻ, കഴായിക്കൽ - പുറായ അംഗനവാടികളിലെയും സൗത്ത് കൊടിയത്തൂർ യുപി സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, പ്രതിഭാദരം, സപ്ലിമെന്റ് പ്രകാശനം, ഖത്തർ - യു എ ഇ പ്രവാസി കൂട്ടായ്മകളുടെ വാർഷികോപഹാരങ്ങൾ, സ്കൂൾ - പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ കലാവിരുന്ന്, നാട്ടുകാരുടെ ഗാനമേള, പൂർവ വിദ്യാർഥികളുടെ മോഡേൺ കലാവിരുന്ന്, സമ്മാനദാനം തുടങ്ങിയവ വാർഷികാഘോഷത്തെ വേറിട്ടതാക്കി.
വാർഷികോപഹാരമായി ഖത്തറിലെ പ്രവാസി കൂട്ടായ്മ സ്കൂളിന് രണ്ട് ഡിജിറ്റൽ ക്ലാസ് മുറികളും ഒരുമ ദുബൈ ആധുനിക ലൈബ്രറിയുമാണ് സമർപ്പിച്ചത്.
സാംസ്കാരിക സമ്മേളനം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി.
വാർഡ് മെമ്പർ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ടി.കെ ജുമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം ഉപജില്ല അറബി കലാ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥാക്കിയ സ്കൂൾ അറബിക് വിഭാഗം തലവൻ സി അബ്ദുൽ കരീം, ജില്ല - ഉപജില്ല തലങ്ങളിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച കെ അർഷദ്, കലാതിലകങ്ങളായ അഫീഫ ഫാത്തിമ, റിഫ ഫാത്തിമ, അധ്യാപക - അനധ്യാപകർ, പൈതൃക ഗൃഹത്തിന്റെ ഉടമ തറമ്മൽ ഷമീർ (കുട്ടൻ), അംഗനവാടി അധ്യാപിക പ്രേമ എന്നിവരെ ആദരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്തംഗം കെ.ജി സീനത്ത്, എൻ അലി അബ്ദുല്ല, മജീദ് മൂലത്ത്, കെ.എം അബദുറഹിമാന്‍ ഹാജി, ഷരീഫ് അമ്പലക്കണ്ടി, ദാസന്‍ കൊടിയത്തൂര്‍, ഡോ. കാവില്‍ അബ്ദുല്ല, വി.വി നൗഷാദ്, എം.എ അബ്ദുൽ ഹക്കീം, ബി ആർ സി ട്രൈനർ സഫിയ, എം.വി അബ്ദുറഹ്മാൻ, പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത്, എം പി ടി എ ചെയർ പേഴ്സൺ സിറാജുന്നീസ ഉനൈസ്, സ്റ്റാഫ് സെക്രട്ടറി ബിഷ ബി എന്നിവർ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത് സ്വാഗതവും എസ് എം സി ചെയർമാൻ എ.കെ ഹാരിസ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR