Trending

ഒരുക്കങ്ങൾ പൂർത്തിയായി; കെ.ജി.പി.എസ്.എച്ച്.എ ജില്ലാ സമ്മേളനം നാളെ കോഴിക്കോട്ട്.



കോഴിക്കോട്: കേരള ഗവ: പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ ( ഫെബ്രുവരി 1 ശനി) കോഴിക്കോട് ചിന്താവളപ്പ് ശിക്ഷക് സദനിൽ നടക്കും.


രാവിലെ 9 മണി മുതൽ 3 മണി വരെ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അഡ്വ: പി ടി എ റഹീം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ മുഖ്യാതിഥിയാകും കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന പ്രസിഡണ്ട് ബിജു തോമസ്, ജന. സെക്രട്ടറി ഇ.ടി.കെ ഇസ്മായിൽ എന്നിവർ പ്രഭാഷണം നടത്തും.

ഈ വർഷം വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പും ഉപഹാരസമർപ്പണവും നടത്തും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മുഴുവൻ അംഗങ്ങളും രാവിലെ 9 മണിക്ക് ശിക്ഷക് സദനിൽ എത്തിച്ചേരണമെന്നും ജില്ല പ്രസിഡണ്ട് ശുക്കൂർ കോണിക്കലും സെക്രട്ടറി സാജന ജി നായരും അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli