കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രഥമ ബാച്ച് സംഗമം 'ഒപ്പരം' ഞായറാഴ്ച (5/1/2025) പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതിനോടനുബന്ധിച്ച് സപ്ലിമെൻ്റ് പുറത്തിറക്കി. സപ്ലിമെൻ്റിൻ്റെ പ്രകാശനം പ്രമുഖ സാമൂഹിക പ്രവർത്തക ശ്രീമതി കാഞ്ചന കൊറ്റങ്ങൽ, പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഫസൽ ബാബുവിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങിൽ ഫോസ ഫസ്റ്റ് ബാച്ച് ഭാരവാഹികളായ അഷ്റഫ് കൊളക്കാടൻ, ഷഫീഖ് അഹമ്മദ് എം, പി.സി മുഹമ്മദ്, കുന്നത്ത് മുഹമ്മദ്, സാറ കൊടിയത്തൂർ, സുബൈർ കെ, ഇസ്മായിൽ കഴായിക്കൽ, ലളിത, അഹമ്മദ് വി, ഉമ്മയ്യ ഇ, ഫാത്തിമ കുട്ടി, സുബൈർ കെ.എസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR