കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും ഗ്രന്ഥകാരനുമായ അനിൽ മണ്ണത്തൂർ ഗ്രന്ഥക്കെട്ട് സ്നേഹ സമ്മാനമായി നൽകി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ 20 വർഷമായി ജോലി ചെയ്യുന്ന കാഴ്ച പരിമിതിയുള്ള അനിൽ കോഴിക്കോട് ജില്ലയിലെ പിലാശ്ശേരി സ്വദേശിയാണ്. ദൈവകൃപ എന്ന കഥാസമാഹാരവും മണ്ണത്തൂരിന്റെ ചെറുവരികൾ എന്ന കവിതാ സമാഹാരവും രചിച്ച മണ്ണത്തൂർ 52 കൃതികളിൽ ഭാഗദേയമായിട്ടുണ്ട്, ആനുകാലികങ്ങളിൽ എഴുതി വരുന്നു. കാഴ്ച പരിമിതിയിലും പ്രതിഭയെ പ്രശോഭിപ്പിക്കുകയാണ് അനിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ മുന്നോടിയായാണ് വിവിധ ഗ്രന്ഥശാലകളിൽ പുസ്തകങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. സീതി സാഹിബ് ലൈബ്രറിയിൽ നടന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങൽ പരിപാടിയിൽ ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്മാൻ, ലൈബ്രറി രക്ഷാധികാരി എം അഹ്മദ് കുട്ടി മദനി, പ്രസിഡണ്ട് പി.സി അബൂബക്കർ, ഹാപ്പിനെസ് ഫോറം സെക്രട്ടറി ചുങ്കത്ത് മമ്മദ് മാസ്റ്റർ, ദാസൻ കൊടിയത്തൂർ, ഷാജി കെടവൂർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, തറമ്മൽ മൂസ, സി. അബ്ദുനാസർ, വി. അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR