മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയോത്സവത്തിന്റെ ഭാഗമായി "Rise n Shine" ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. 'സമ്പൂർണ വിജയം, കൂടുതൽ എ പ്ലസ്' എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ ഓരോ വിഷയത്തിലും പ്രഗൽഭരായ അതിഥി അധ്യാപകരുടെ ക്ലാസുകളും, കളികളും മോട്ടിവേഷൻ ക്ലാസുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സഹവാസ ക്യാമ്പ് മുക്കം മുൻസിപ്പൽ ചെയർമാൻ ശ്രീ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുസ്സലീം പി.സി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിജയോത്സവം കൺവീനർ മിഥുൻ ആർ ദാസ് 'Rise n Shine' പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എം.കെ ഹസീല, ഹെഡ്മിസ്ട്രസ് കെ.വി ഉഷ, വാർഡ് കൗൺസിലർമാരായ എം.കെ യാസർ, എം.പി.ടി.എ പ്രസിഡണ്ട് വിജിലി പി.കെ, ഷാജി ജോൺ എന്നിവർ സംസാരിച്ചു.
Tags:
EDUCATION