കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജിഹാദ് യാസറിന് മംഗലശ്ശേരി ഡിവിഷൻ ഗ്രാമസഭയുടെ ഉപഹാരം ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന കൈമാറുന്നു.
ചേന്ദമംഗലൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ആദ്യമായി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ജിഹാദ് യാസറിന് മുക്കം നഗരസഭ മംഗലശ്ശേരി ഡിവിഷൻ ഗ്രാമസഭ ആദരവ് നൽകി.
"നഗരങ്ങളിലെ കൗമാരക്കാരായ വിദ്യാർത്ഥി - വിദ്യാർഥിനികളിലെ ലഹരി ഉപയോഗം ഒരു സാമൂഹിക ഇടപെടൽ" എന്ന വിഷയത്തിൽ ഡോ. അംബേദ്കർ ഡോക്ടറൽ ഫെല്ലോഷിപ്പോടെയായിരുന്നു ഗവേഷണം നടത്തിയിരുന്നത്.
കൗൺസിലർ ഫാത്തിമ കൊടപ്പന ഉപഹാരം സമർപ്പിച്ചു. കെ സാബിഖുസ്സമാൻ സ്വാഗതവും കെ പി ശരീഫ് നന്ദിയും പറഞ്ഞു.
Tags:
MUKKAM