കൂളിമാട്: സ്നേഹ യാത്രാ സംഘം കൂളിമാട് - വയനാട്ടിലേക്ക് നടത്തിയ വിനോദയാത്ര, സൗഹൃദങ്ങൾക്ക് പുതുമാതൃകയായി. വിവിധ മേഖലകളിൽ ഏർപ്പെടുമ്പോഴുണ്ടാകു മാനസിക സംഘർഷങ്ങൾക്കു ആശ്വാസം കണ്ടെത്താനുളള മാർഗമായി വിനോദ യാത്രയെ വിലയിരുത്താറുണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വിഭിന്നമായിട്ടായിരുന്നു സംഘത്തിൻ്റെ വയനാട് യാത്ര. സമൂഹത്തിൻ്റെ മേഖലകളിൽ വിഭിന്ന ചിന്താഗതിയിൽ വർത്തിക്കുന്നവരുമെല്ലാം യാത്രാ സംഘത്തിൽ പങ്കാളികളാവുക വഴി മനസ്സും ശരീരവും സൗഹൃദത്തിൻ്റെ പുതു മാതൃക തീർത്തു.
സ്നേഹത്തിൻ്റെ ചെപ്പ് തുറന്ന് പാടിയും പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും ആദ്യാന്ത്യം ഉല്ലസിച്ചു. വിവിധ പ്രായക്കാർ യുവത്വ പ്രസരിപ്പിൽനിറഞ്ഞു നിന്നു. ആദിവാസി ഗ്രാമമായ എൻ ഊരിലേക്കായിരുന്നു നാൽപതംഗ സംഘത്തിൻ്റെ ആദ്യ യാത്ര.
ആദിവാസികളുടെ പാരമ്പര്യ കലയായ തുടി കൊട്ട് നേരിട്ടാസ്വദിച്ചത് നവ്യാനുഭവമായി. ശേഷം അമ്പലവയൽ പുഷ്പമേളയായ പൂപ്പൊലിയും കണ്ടു. നാല് മണിക്കൂർ നീണ്ട 82 കീ.മീറ്ററുള്ള വനാന്തര സഞ്ചാരം ഒരു വിനോദയാത്ര എന്നതിനപ്പുറം സൗഹൃദത്തിൻ്റെ തിരിനാളം സ്നേഹപ്രഭയാൽ ജ്വലിച്ചു പൊങ്ങി.
വിനോദ യാത്രാ ഗാനമെഴുതിയ മജീദ് കൂളിമാടിനെ ബത്തേരിയിൽ വെച്ച് ആദരിച്ചു. കെ.എ ഖാദർ മാസ്റ്റർ പൊന്നാടയണിയിച്ചു. കോ-ഓർഡിനേറ്റർ വി അബ്ദുൽ കരീം, അബ്ദുള്ള മാനൊടുകയിൽ, ഇ.പി അബ്ദുൽ അലി എന്നിവർ നയിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖ് സമാപന സന്ദേശം നൽകി.
Tags:
MAVOOR