Trending

ഷഫാഖ് കക്കോടി എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്; ജാസിർ ചേളന്നൂർ സെക്രട്ടറി.



കോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി ഷഫാഖ് കക്കോടിയെയും സെക്രട്ടറിയായി ജാസിർ ചേളന്നൂരിനെയും തെരഞ്ഞെടുത്തു. അമീൻ നാസിഹ് (സംഘടന), ഫുആദ് കായണ്ണ (കാമ്പസ്), ദാനിഷ് എ.കെ (പി.ആർ ആൻഡ് മീഡിയ) എന്നിവരാണ് ജോ. സെക്രട്ടറിമാർ.

നിബ്രാസുൽ ഹഖ് (അസിസ്റ്റൻ്റ് സെക്രട്ടറി), ഖലീൽ റഹ്‌മാൻ (റിസർച്ച്), റസീഫ് വദൂദ് (അഡ്വക്കസി), നിഹാൽ വള്ളത്ത് (മെമ്പേഴ്‌സ് ഗ്രൂപ്പ്), ജവാദ് താനൂർ (ഇസ്‌ലാമിക് കാമ്പസ്), മിൻഹാജ് ചെറുവറ്റ (സേവനം), നാജി മെഹർദാദ് (എച്ച്.ആർ), ബിലാൽ അബ്‌ദുറഹ്‌മാൻ (ദഅവ), റാജി റംസാൻ (സംവേദന വേദി), സിയാദ് കോട്ടപ്പള്ളി (തൻഷിഅ) ഫഹീം വേളം (ലീഗൽ) എന്നിവരെ വിവിധ വകുപ്പ് കൺവീനർമാർ ആയും ഹാമിം ആകിഫ്, ഷഫീഖ് ചങ്ങരോത്ത്, ഷാനിദ് പുറക്കാട് എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

കോഴിക്കോട് ഹിറാ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി, ശൂറാ അംഗം ബിലാൽ എം. ഷരീഫ് എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി സമാപനം നിർവഹിച്ചു.

സുഹൈൽ എം.ഐ (താമരശ്ശേരി), നാജിദ് മുനീർ (കൊടുവള്ളി), നാസിഹ് (എൻ.ഐ.ടി), നബീൽ കെ.പി (മെഡിക്കൽ കോളേജ്), മുഹമ്മദ് അലി ഇൻസമാം (കോഴിക്കോട് സിറ്റി), മുഫ്‌ലിഹ്‌ (ബാലുശ്ശേരി), തബ്ഷീർ മുഹമ്മദ് (ചേളന്നൂർ), അഡ്വ. ലാസിം കക്കോടി (കക്കോടി), അബ്ദുൽ ഫത്താഹ് പി.സി (ഫറോക്ക്), ഷാമിൽ സമീർ (മുക്കം), ഷിഫാൻ കല്ലുരുട്ടി (തിരുവമ്പാടി), ഫതഹി (ഓമശ്ശേരി), ശാമിൽ (കൊടിയത്തൂർ), മുഹമ്മദ് റൻതീസ് (കുന്ദമംഗലം), അബ്ദുൽ മുനീർ (ഉള്ള്യേരി) അഷ്ഫാഖ് അഹ്‌മദ്‌ (പേരാമ്പ്ര), മുഹമ്മദ് അഫ്‌ലഹ് (ചങ്ങരോത്ത്), സമീർ കെ.ടി (കുറ്റ്യാടി), തൻസീം സി.എം (ആയഞ്ചേരി), മെഹ്താബ് ചെറുമോത്ത് (നാദാപുരം), മുഹമ്മദ് അൻസാഫ് (വടകര), അയ്മൻ എം.എ (മേപ്പയ്യൂർ), ശാമിൽ അഷ്‌ഫാഫ് (പയ്യോളി) എന്നിവരെ വിവിധ ഏരിയ പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli